കണ്ണൂർ: പൊന്ന്യത്തങ്കത്തിന്റെ മിത്തും സത്തും ചോർന്നുപോകാതെ, പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലും യുവാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'പൊന്ന്യത്തങ്കം നെക്സ്റ്റ് ജനറേഷൻ കണക്ട്' നിലവിൽ വന്നു. തലശേരി പൊന്ന്യം ഏഴരക്കണ്ടം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു.
പരമ്പരാഗത അറിവുകളെ ആധുനിക സാങ്കേതിക വിദ്യയുമായി കോർത്തിണക്കി ഐതിഹ്യങ്ങൾ പഠിക്കാൻ ഓർഗമെന്റ്ഡ് വെർച്വൽ റിയാലിറ്റി ഗെയിമുകളിലൂടെയും രസകരമായ പസിലുകളിലൂ ടെയും പുതിയ കാലത്തിന് അനുയോജ്യമായ രീതിയിലുള്ള ചരിത്ര അവതരണമാണ് ലക്ഷ്യമിടുന്നത്.
കേരള പ്രഫണൽ നെറ്റ്വർക്ക് തലശേരി ചാപ്റ്ററും കോളജ് ഓഫ് എൻജിനിയറിംഗ് തലശേരിയും കൈകോർത്താണ് മാതൃകാപരമായ ഈ പ്രോജക്ട് യാഥാർഥ്യമാക്കുന്നത്.
പരിപാടിയിൽ സ്പീക്കർ എ.എൻ. ഷംസീർ, കതിരൂർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യഥാക്രമം സുജയ, കാട്ട്യത്ത് പ്രകാശൻ, പൊന്ന്യത്തങ്കം ജനറൽ കൺവീനർ വിനോദ് കുമാർ, കൺവീനർ എസ്.കെ. അർജുൻ എന്നിവരും സന്നിഹിതരായി.